പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

Update: 2025-04-21 14:18 GMT

കോഴിക്കോട്: പൊലീസ് പിടികൂടിയത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം. വടകര തച്ചംപൊയില്‍ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പന്‍ പൊയില്‍ സ്വദേശി തെക്കെപുരയില്‍ സനീഷ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്. രണ്ടാഴ്ചക്കുള്ളില്‍ രാസ പരിശോധനാ ഫലം ലഭ്യമാക്കണമെന്നാണ് നിയമം. എന്നാല്‍ എട്ടുമാസത്തിന് ശേഷമാണ് പൊലീസ് രാസപരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കിയത്. അന്യായമായി ജയിലടച്ച പോലീസിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

Similar News