പടക്ക കടയിലിരുന്ന് കത്തിരാകല്‍: തീപ്പൊരി ചിതറി വീണ് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു; മുടിക്ക് തീ പിടിച്ച ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജിലാക്കി

Update: 2025-04-28 06:47 GMT

പത്തനംതിട്ട: പടക്ക കടയിലിരുന്ന കത്തി രാകുന്നതിനിടെ തീപ്പൊരി ചിതറി വീണ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു. മുടിക്ക് തീ പിടിച്ച ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴഞ്ചേരിയിലാണ് സംഭവം. ജില്ലാശുപത്രി റോഡില്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പടക്ക കടയിലാണ് സംഭവം. ജീവനക്കാരന്‍ റാന്നി സ്വദേശി വിനോദി(ദിനു-40)നാണ് പരുക്കേറ്റത്.

കടയിലിരുന്ന ദിനു കത്തി രാകുന്നതിനിടെ തീപ്പൊരി ചിതറി പടക്കങ്ങള്‍ക്ക് മുകളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കടയിലുണ്ടായിരുന്നത് ചൈനീസ് പടക്കങ്ങളായിരുന്നതിനാലും അവയ്ക്ക് തീവ്രത കുറവായിരുന്നതിനാലും വലിയ അപകടം ഒഴിവായി. മുടിക്കും വസ്ത്രത്തിനും തീ പിടിച്ച ദിനുവിനെ ആദ്യം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കടയ്ക്കുള്ളില്‍ കുറച്ച് സാധനം മാത്രമാണ് ഉണ്ടായിരുന്നത്. ഉപകരണങ്ങള്‍ തീ പിടിച്ച് കത്തി നശിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അറിയിച്ചു.

Similar News