മലപ്പുറത്ത് എംഡിഎംഎ വേട്ട; 106 ഗ്രാം രാസലഹരിയുമായി പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് എംഡിഎംഎ വേട്ട; 106 ഗ്രാം രാസലഹരിയുമായി പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-03 00:17 GMT
മലപ്പുറം: മലപ്പുറത്തെ എടപ്പാളില്‍ എംഡിഎംഎ വേട്ട. 106 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) അറസ്റ്റിലായി. എടപ്പാളില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. കണ്ണൂരില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഷാഫി മൊഴി നല്കി. പ്രദേശത്തെ ചെറുകിട കച്ചവടക്കാരനാണ് ഷാഫി.