'വേടന്‍' എന്ന പേര് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ് നല്‍കുമെന്ന് വേടര്‍ മഹാസഭ; വക്കീല്‍ നോട്ടീസയച്ചു

'വേടന്‍' എന്ന പേര് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ് നല്‍കുമെന്ന് വേടര്‍ മഹാസഭ

Update: 2025-05-08 14:43 GMT

കൊല്ലം: ഹിരണ്‍ദാസ് മുരളി എന്നയാള്‍ 'വേടന്‍' എന്ന പദം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് ഗിരിവര്‍ഗ വേടര്‍ മഹാസഭ രംഗത്ത്. സംസ്ഥാനത്തെ മൂന്നേകാല്‍ ലക്ഷത്തോളം വരുന്ന വേടര്‍ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്‌കാരത്തേയും ജാതീയതയെയും തെറ്റായി ഉപയോഗിക്കുകയാണ് ഹിരണ്‍ ദാസ് ചെയ്യുന്നതെന്ന് ഗിരിവര്‍ഗ വേടര്‍ മഹാസഭ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

വേടന്‍ എന്ന പദം ഉപയോഗിക്കുന്നത് പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് ഹിരണ്‍ ദാസിന് വക്കീല്‍ നോട്ടീസയച്ചു. കൊല്ലത്തെ അഭിഭാഷകന്‍ പനമ്പില്‍ എസ്. ജയകുമാര്‍ മുഖേന വേടര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീല്‍ നോട്ടീസയച്ചത്.

അതേസമയം, തന്നെ പ്രതിയാക്കിയ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോഴായിരുന്നു വേടന്റെ പ്രതികരണം.

Similar News