മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റയാളെ കൊണ്ടു പോകാന്‍ വന്ന ആംബുലന്‍സിന്റെ അടിയില്‍ നിന്ന് പുക; മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-12 08:15 GMT
പന്തളം: എംസി റോഡില്‍ കുരമ്പാല കവലയ്ക്കു സമീപം മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ പ്ലാംതോട്ടത്തില്‍ ഹരികൃഷ്ണ(23)നാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15നാണ് അപകടം. അടൂരില്‍നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ഡിയോ സ്കൂട്ടറും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍പ്പെട്ട ആളെ കയറ്റാന്‍ വന്ന ആംബുലന്‍സിന്റെ അടിവശത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ മറ്റൊരു ആംബുലന്‍സ് വരുത്തി യുവാവിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.