കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; നാല് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് മരിച്ചത് 89 പേര്‍: വന്ധ്യം കരിച്ചത് ഒരു ലക്ഷം നായ്ക്കളെ മാത്രം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്

Update: 2025-05-13 02:10 GMT

തൊടുപുഴ: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് മൂന്ന് ലക്ഷത്തിലധികം പേര്‍. 2023 ല്‍ 3.06 ലക്ഷം പേരും കഴിഞ്ഞവര്‍ഷം 3.16 ലക്ഷം പേരും നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി. 2021 മുതല്‍ ഓരോ വര്‍ഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നത് രണ്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് അത് മൂന്ന് ലക്ഷത്തിലേക്ക് കടന്നത്. 2021 ല്‍ 2.21 ലക്ഷം പേര്‍ക്കും 2022 ല്‍ 2.88 ലക്ഷം പേര്‍ക്കും നായയുടെ കടിയേറ്റു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിനു മേല്‍ ആളുകളെ നായകടിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതില്‍ തെരുവുനായ ആക്രമിച്ച കണക്ക് ലഭ്യമല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 89 പേര്‍ പേവിഷ ബാധയേറ്റ് മരിച്ചിട്ടുണ്ട്. 2016 മുതല്‍ 2024 വരെയുള്ള 8 വര്‍ഷം സംസ്ഥാനത്തു വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം തെരുവുനായ്ക്കളെ മാത്രം. 2019 ലെ ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് സൂചന. നിലവിലെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

2022 സെപ്റ്റംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ 2.32 ലക്ഷം തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളില്‍ ഷെല്‍റ്റര്‍ ഹോമുകള്‍ തുറക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.

Tags:    

Similar News