മദ്യലഹരിയില്‍ ഓടിച്ച ലോറി ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

മദ്യലഹരിയില്‍ ഓടിച്ച ലോറി ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

Update: 2025-05-13 12:36 GMT

താമരശ്ശേരി: മദ്യലഹരിയില്‍ ഓടിച്ച ലോറി ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ മിനിലോറി ട്യൂഷന്‍ കഴിഞ്ഞ് നടന്നുവരികയായിരുന്ന വിദ്യാര്‍ഥിനിയെയും മഴയത്ത് മരത്തിനുതാഴെ നിര്‍ത്തിയിട്ട ബൈക്ക് യാത്രികനെയുമാണ് ഇടിച്ച് തെറിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ചു.

പരിക്കേറ്റ തച്ചംപൊയില്‍ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) , ചാലക്കര സ്വദേശി റിസ കദീജ (14) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ കദീജയെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് മാറ്റി.

Similar News