പള്ളി വികാരിയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് എരുമപ്പെട്ടി പതിയാരം പള്ളിയിലെ വികാരി ഫാ. ലിയോ പുത്തൂര്‍

പള്ളി വികാരിയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-05-15 00:25 GMT

തൃശൂര്‍: എരുമപ്പെട്ടിയില്‍ പള്ളി വികാരിയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിയാരം സെന്റ് േജാസഫ്‌സ് പള്ളി വികാരിയെ ആണ് പള്ളിയോടു ചേര്‍ന്നുള്ള വൈദിക മന്ദിരത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിമണിയടിക്കുന്നതിനായി എത്തിയ ദേവാലയ ശുശ്രൂഷി ഫാ. ലിയോയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

പെരിഞ്ചേരി സ്വദേശിയായ ഫാ. ലിയോ പുത്തൂരിനെയാണ് (34) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ വീട്ടില്‍ ഡേവിസിന്റെയും ലിസിയുടെയും മകനാണ്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് ഫാ. ലിയോ പതിയാരം പള്ളിയില്‍ വികാരിയായി ചുമതലയേറ്റത്. 6 വര്‍ഷം മുന്‍പാണ് ഫാ. ലിയോ പൂത്തൂര്‍ വൈദിക പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിലാണ് ആദ്യമായി വികാരിയായി എത്തുന്നത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന്.

Tags:    

Similar News