അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സ്കൂള്‍ പ്രധാന അധ്യാപകന് പിടിയില്‍
അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സ്കൂള്‍ പ്രധാന അധ്യാപകന് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-16 16:27 GMT
വടകര: അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സ്കൂള്‍ പ്രധാന അധ്യാപകന് പിടിയില്‍. വടകര പാക്കയില്‍ ജെ.ബി സ്കൂള്‍ പ്രധാന അധ്യാപകന് ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന് പറഞ്ഞാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. 3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.