കളമശേരിയിലെ എസ്ഐ ആലപ്പുഴ മണ്ണഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് കരുനാഗപ്പളളി ചെറിയഴീക്കല്‍ സ്വദേശി അജയ്സരസന്‍

പോലീസ് സബ് ഇന്‍സ്പെക്ടര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2025-05-16 16:14 GMT

ആലപ്പുഴ: പോലീസ് സബ് ഇന്‍സ്പെക്ടര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. കളമശേരി സ്റ്റേഷനിലെ എസ്.ഐ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ പടന്നയില്‍ അജയ് സരസനെ(54)നെയാണ് മണ്ണഞ്ചേരി ചെറിയ കലവൂര്‍ ക്ഷേത്രത്തിന് സമീപം സുമിത റിസോട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് അജയ് ഇവിടെ റൂം എടുത്തത്.

ഇന്ന് വൈകിട്ട് മൂന്നു മണിയായിട്ടും റൂം തുറക്കാതെ വന്നപ്പോള്‍ ജീവനക്കാര്‍ ലോക്ക് തകര്‍ത്തു. ഉള്ളില്‍ കയറി നോക്കിയപ്പോഴാണ് അജയ് സരസനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു. നടപടി ദൂഷ്യത്തിന് നേരത്തേ സസ്പെന്‍ഷനിലായിട്ടുണ്ട്.

Tags:    

Similar News