ഒമാനില്‍ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കെട്ടിടം ഭാഗികമായി തകര്‍ന്ന് പ്രവാസി മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു പ്രവാസി മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Update: 2025-05-17 11:54 GMT

മസ്‌കറ്റ്: ഒമാനില്‍ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷന്‍ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ബൗഷര്‍ വിലായത്തിലെ ഒരു റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീണാണ് രണ്ട് പേര്‍ മരിച്ചത്. റെസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍.

സ്ഫോടനത്തെ തുടര്‍ന്ന് വാണിജ്യ റെസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. പാചക വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വിശദമാക്കി. സിവില്‍ ഡിഫന്‍സ് അതോറിറ്റി ടീമുകള്‍ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

വര്‍ഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ചെന്നൈയിയലുള്ള ഏക മകള്‍ ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

Similar News