പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകീട്ട് അഞ്ചുമണി വരെ

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകീട്ട് അഞ്ചുമണി വരെ

Update: 2025-05-19 14:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ (2025-26) പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെയാണ്. ട്രയല്‍ അലോട്ട്മെന്റ് മേയ് 24ന് വൈകീട്ട് നാലു മണിക്ക് പ്രസിദ്ധീകരിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.

Similar News