പോക്സോ കേസിലെ പ്രതി പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയില്‍
പോക്സോ കേസിലെ പ്രതി പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയില്‍
പന്തളം: പതിമൂന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്ത് കല്ലുകാട്ടില്‍ വീട്ടില്‍ വേണുലാല്‍ (53) ആണ് അറസ്റ്റിലായത്. 2022 ല്‍ കൊടുമണ്‍ പോലീസ് ചെയ്ത പോക്സോ കേസില്‍ പ്രതിയാണ്. വീട്ടിലെ സ്വിച്ച് ബോര്‍ഡ് നന്നാക്കാന്‍ എത്തിയപ്പോഴാണ് അകന്ന ബന്ധു കൂടിയായ ഇയാള്‍ ഉറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയത്.
ഞെട്ടിയുണര്‍ന്നപ്പോള്‍ ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തു. പിന്നീട് പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇയാള്‍ ഇത് തുടര്‍ന്നു. ഭയന്നുപോയ കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടി, കൗണ്‍സിലിംഗിനിടെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏപ്രിലില്‍ കുട്ടിക്ക് സുഖമില്ലാതെ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോള്‍ വിവരം പുറത്തറിയുകയായിരുന്നു. തുടര്‍ന്ന് മൊഴിയെടുത്ത് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
അടൂര്‍ ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഓ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. എസ് ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാര്‍, പോലീസു ദ്യോഗസ്ഥരായ ടി എസ് അനീഷ്, എസ്. അന്‍വര്‍ഷ, കെ. അമീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.