ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ 16കാരിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി; ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; യുവാവിന് 18 വര്‍ഷം തടവും പിഴയും

16കാരിയെ പീഡിപ്പിച്ചു; യുവാവിന് 18 വര്‍ഷം തടവും പിഴയും

Update: 2025-05-23 09:39 GMT

കണ്ണൂര്‍: പതിനാറുകാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തില്‍ കയനി വീട്ടില്‍ സി.അക്ഷയ് ബാബുവിനെയാണ് (27) തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മേയിലും പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

പീഡിപ്പിച്ച വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തു. പെരിങ്ങോം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.

Tags:    

Similar News