പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ആത്മഹത്യ ചെയ്ത ഷൈനിയുടെയും ജിസ്‌മോളുടെയും പോലുളള ദുരനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ; ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് തുണയാകാന്‍ തിരുവനന്തപുരത്ത് മെയ് 24 ന് പബ്ലിക് ഹിയറിംഗ്
; ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് തുണയാകാന്‍ തിരുവനന്തപുരത്ത് മെയ് 24 ന് പബ്ലിക് ഹിയറിംഗ്
തിരുവനന്തപുരം: ഗാര്‍ഹിക അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് തുണയാകാന്‍ സഖി തിരുവനന്തപുരം, അന്വേഷി കോഴിക്കോട്, ഗാര്‍ഹിക അതിക്രമ പ്രതിരോധസമിതി എന്നിവ സംയുക്തമായി തിരുവന്തപുരത്ത് വച്ച് പബ്‌ളിക് ഹിയറിംഗ് നടത്തുന്നു. മെയ് 24 ന് തിരുവനന്തപുരത്ത് കനകക്കുന്ന് സുരേന്ദ്രനാഥ് ആശാന്‍ സ്മാരകത്തില്‍ വച്ച്, രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് ഹിയറിങ്.
ഗാര്‍ഹിക അതിക്രമം നേരിടുന്ന സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ ഒരു ജൂറിയുടെ മുന്‍പില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ - നിയമ സംവിധാനങ്ങളുടെ പരിമിതികളെകുറിച്ചും സമൂഹത്തില്‍ പൊതുവെ ഉണ്ടാകേണ്ട മാറ്റങ്ങളെകുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും. കൂടാതെ പരിപാടിയില്‍ ഉരുത്തിരിഞ്ഞ് വരുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിനും ബന്ധപ്പെട്ട വകുപ്പിനും കൈമാറാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക അതിക്രമങ്ങള്‍ കേരളത്തിന്റെ പുരോഗതിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ആത്മഹത്യ ചെയ്ത ഷൈനി, ജിസ്‌മോള്‍, താര, പ്രിയ തുടങ്ങി നിരവധി പേര്‍ കുടുംബത്തിനുളളിലെ അതിക്രമങ്ങളുടെ ഇരകളാണ്. ഇവര്‍ ജീവിതം അവസാനിപ്പിച്ചുവെങ്കില്‍, ഇപ്പോഴും വീടുകള്‍ക്കുള്ളില്‍ നിസ്സഹായകരായി ആക്രമണങ്ങള്‍ സഹിച്ചു നിശബ്ദരായി കഴിയുന്ന എത്രയോ അധികം സ്ത്രീകളാണുള്ളത്.
ഗാര്‍ഹികാതിക്രമ നിരോധന നിയമം നിലവിലുണ്ടെങ്കിലും അജ്ഞതയും, സാമൂഹ്യ പൊതുബോധത്തിലെ സ്ത്രീവിരുദ്ധതയും, 'നീതി നിര്‍വഹണ സംവിധാനത്തിന്റെ അലംഭാവവും മൂലം പലപ്പോഴും നിയമവും സമൂഹമാകെയും സ്ത്രീകള്‍ക്ക് തുണയാകുന്നില്ല. ഈ സാഹചര്യത്തിലാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നത്.
ഈ പരിപാടിയിലേക്ക് പൂര്‍ണ്ണ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡ്വ. ജെ. സന്ധ്യ (സഖി വിമസ്സ് റിസോഴ്സ് സെന്റര്‍) കെ. അജിത (അന്വേഷി, കോഴിക്കോട്) മേഴ്‌സി അലക്‌സാണ്ടര്‍ (ഗാര്‍ഹിക അതിക്രമ പ്രതിരോധസമിതി) എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Date: 24th May 2025( Saturday) Time: 10.am to 4.pm
Place/ Venue: Surendranath Asan Smarakam, Kanakakkunnu,TVM
(Near KSFE, opp: Jalabhavan)
Contact No: 9446041397,9447036686 Email: sakhikerala@gmail.com