കുമളിയില്‍ നിര്‍ത്തിയിട്ട ലോറിക്കും ബസിനും ഇടയിലേക്ക് മരം വീണു

കുമളിയില്‍ നിര്‍ത്തിയിട്ട ലോറിക്കും ബസിനും ഇടയിലേക്ക് മരം വീണു

Update: 2025-05-29 10:23 GMT

കുമളി: ഇടുക്കി കുമളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണു. അതിര്‍ത്തിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്‍ഡില്‍ ആണ് സംഭവം. ലോറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. മൂന്നുപേര്‍ ഉണ്ടായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്നു ജീപ്പും തകര്‍ന്നു.


ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനത്തിനുള്ളില്‍ ആളുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണ്. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറിക്കു പുറമേ ബസ്സിനു മുകളിലും മരം പതിച്ചു.

ലോറിയുടെ ഇരിപ്പിടത്തിനു മുകളില്‍ മരച്ചില്ലകള്‍ മൂടിക്കിടക്കുകയാണ്. അതിനാല്‍ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയേ വാഹനത്തിനകത്ത് ആളുണ്ടോ എന്നത് ഉറപ്പിക്കാനാവൂ. അതിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Similar News