കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടര്‍ തുറന്നു
കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടര്‍ തുറന്നു
By : സ്വന്തം ലേഖകൻ
Update: 2025-05-30 02:24 GMT
രാജാക്കാട്: കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടര്‍ തുറന്നു. വ്യാഴാഴ്ച വൈകീട്ട് 4.15-നാണ് എക്സിക്യുട്ടീവ് എന്‍ജിനീയറടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്ന് ഷട്ടര്‍ 20 സെന്റിമീറ്റര്‍വീതം 10 മിനിറ്റ് ഇടവിട്ട് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 46,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ നാലുദിവസം മുന്‍പുവരെ സംഭരണശേഷിയുടെ 75 ശതമാനം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായാണ് മേയില്‍ പൊന്മുടി ഡാം തുറക്കുന്നത്. 707.75 അടിയാണ് പൊന്മുടി ഡാമിന്റെ പരമാവധി ശേഷി. ഇപ്പോള്‍ 706.5 അടി വെള്ളമുണ്ട്. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.