സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു; 49കാരിയുടെ മരണം കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു കംപ്യൂട്ടര്‍ പരിശീലന ക്ലാസെടുക്കുന്നതിനിടെ
സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. പാറശാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയും മാരായമുട്ടം ചുള്ളിയൂര്‍ കരുണ നിവാസില്‍ ഹരികുമാറിന്റെ ഭാര്യയുമായ വിനോദിനി (49) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ആനാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍, വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു കംപ്യൂട്ടര്‍ പരിശീലന ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദിനി ആദ്യം ബെഞ്ചില്‍ ഇരിക്കുകയും പിന്നീട് നിലത്ത് കുഴഞ്ഞുവീഴുകയുമായിരുന്നു. വീഴ്ചയില്‍ മുഖത്തു പരുക്കേറ്റു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. മക്കള്‍: മിഥുന്‍ കൃഷ്ണ, നവനീത്.