ലഹരിയുമായി യുവതി പിടിയില്‍; 10.07 ഗ്രാം എം.ഡി.എം.എയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു

ലഹരിയുമായി യുവതി പിടിയില്‍

Update: 2025-05-30 06:05 GMT

വൈപ്പിന്‍: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിലായി. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പള്ളിപ്പുറം ചെറായിയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. 28ന് രാത്രി നടത്തിയ പരിശോധനയില്‍ ആറ് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എയും രണ്ട് കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    

Similar News