മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Update: 2025-06-02 02:23 GMT

കാസര്‍കോട്: മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. വീട്ടില്‍ വില്പനയ്ക്കായി സൂക്ഷിച്ച 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാല്‍ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം എസ്ഐ കെ.ആര്‍.ഉമേഷ്, പ്രൊബേഷണറി എസ്ഐ അജയ് എസ്.മേനോന്‍, എഎസ്ഐ അതുല്‍ റാം, രാജേഷ്, ദര്‍ശന, ഡാന്‍സാഫ് ടീം അംഗങ്ങളായ ഷജീഷ്, ഹരിപ്രസാദ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Tags:    

Similar News