നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

Update: 2025-06-04 00:08 GMT

പാലക്കാട്: നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് ഉണ്ണിയാല്‍ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ തടിയംപറമ്പ് വടക്കന്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞുമുഹമ്മദിന് (38) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

പാലക്കാട് ഇന്നലെ ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് ലോറി മറിഞ്ഞത്. മരവുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല.

Tags:    

Similar News