ഇന്നോവ കാര്‍ ബൈക്കിലിടിച്ച് നവവരനായ ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു
ഇന്നോവ കാര്‍ ബൈക്കിലിടിച്ച് നവവരനായ ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു
കണ്ണൂര്‍ :പഴയങ്ങാടി- പാപ്പിനിശേരികെ എസ് ടി പി റോഡില്‍ നിയന്ത്രണം വിട്ട ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവരനായ ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. ചെറുകുന്ന് കവിണിശേരി സ്വദേശിയായ യുവാവാണ് മരണമടഞ്ഞത്. എതിര്‍ ദിശയില്‍ നിന്നും അമിതവേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ബൈക്കില്‍ ഇടിച്ചാണ് ബൈക്ക് യാത്രികന്‍ മരിച്ചത്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് താവം പുന്നച്ചേരി സെന്റ് മെരീസ് എല്‍പി സ്‌കൂളിന് സമീപം അപകടം നടന്നത്. താവത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശി വി വി രജീഷാണ് (36)അപകടത്തില്‍ മരിച്ചത്. അമിതവേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് രജീഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്.
ഉടന്‍ തന്നെ നാട്ടുകാര്‍പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് തകര്‍ത്താണ് ഇന്നോവ കാര്‍ നിന്നത്. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ് മോട്ടത്തിന് ശേഷം കവിണിശേരിയില്‍ സംസ്‌ക്കാരം നടത്തി. ഒരു മാസം മുന്‍പാണ് രജീഷ് വിവാഹിതനായത്. ഭാര്യ: കാവേരി കുന്‍സൂര്‍ .ശെല്‍വരാജന്‍ രാധാമണിദമ്പതികളുടെ മകനാണ്. സഹോദരന്‍ രാജേഷ്. സംഭവത്തില്‍ ഇന്നോവ കാര്‍ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്.