ഗവര്‍ണര്‍ തെറ്റ് തിരുത്തുകയാണ് വേണ്ടത്; അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് ; പ്രതികരിച്ച് മന്ത്രി ശിവന്‍കുട്ടി

Update: 2025-06-06 11:01 GMT

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതമാതാവിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ഗവര്‍ണര്‍ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. അവധി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് ഒരു വിമുഖതയും ഇല്ല. മറ്റാരെക്കാളും സര്‍ക്കാരിന് താത്പര്യമുള്ള വിഷയമാണത്.

നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയം മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News