കനത്ത നീരൊഴുക്ക്; കല്ലാര്‍കുട്ടി, പാംബ്ള ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തും: പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം
കനത്ത നീരൊഴുക്ക്; കല്ലാര്‍കുട്ടി, പാംബ്ള ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തും
By : സ്വന്തം ലേഖകൻ
Update: 2025-06-11 00:30 GMT
ഇടുക്കി: കല്ലാര്‍കുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകള്‍ ഇന്ന് (ബുധന്‍)രാവിലെ 5 മണിക്ക് ഉയര്‍ത്തും. കല്ലാര്‍കുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്. പാമ്പ്ലെയില്‍ 50 സെന്റീമീറ്റര്‍, കല്ലാര്‍കുട്ടിയില്‍ ഒരു അടി എന്ന രീതിയിലാകും ഷട്ടര്‍ ഉയര്‍ത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.