റെജിമെന്റല്‍ സ്ഥാപനങ്ങള്‍ക്കും റോട്ടറി ഇന്റര്‍നാഷണലിനും നല്കിയ നിസ്വാര്‍ത്ഥ സേവനത്തിന് 'വെറ്ററന്‍ അച്ചീവര്‍'; ലെഫ്റ്റനന്റ് കേണല്‍ എന്‍.പി രാജശേഖരന് നായര്‍ക്ക് പുരസ്കാരം
തിരുവനന്തപുരം: വിരമിച്ച ആര്‍മി ഓഫീസര്‍, ലെഫ്റ്റനന്റ് കേണല്‍ എന്‍.പി രാജശേഖരന് നായര്‍ക്ക് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മേധാവിയുടെ ' വെറ്ററന്‍ അച്ചീവര്‍ ' അവാര്‍ഡ് ലഭിച്ചു. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മേധാവിയും മദ്രാസ് റെജിമെന്റിന്റെ കേണലുമായ ലെഫ്റ്റനന്റ് ജനറല്‍ മഞ്ജീന്ദര്‍ സിംഗ് കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. വിരമിച്ച ശേഷവും വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കായി കരസേനാ മേധാവി പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.
റെജിമെന്റല്‍ സ്ഥാപനങ്ങള്‍ക്കും റോട്ടറി ഇന്റര്‍നാഷണലിനും നല്കിയ നിസ്വാര്‍ത്ഥ സേവനത്തിനാണ് അദ്ദേഹത്തിനു 'വെറ്ററന്‍ അച്ചീവര്‍' അവാര്‍ഡ് ലഭിച്ചത്. ഈ അവാര്‍ഡ് ലഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വെറ്ററന്‍ ഓഫീസറാണ് തൃശൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് കേണല്‍ എന്‍.പി. രാജശേഖരന് നായര്‍.