കുടുംബ വഴക്കിനിടെ ഭാര്യയെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: ഭര്‍ത്താവ് അറസ്റ്റിൽ
കുടുംബ വഴക്കിനിടെ ഭാര്യയെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചു; ഭര്‍ത്താവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-06-16 00:45 GMT
പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്കു നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. മംഗലംഡാമിന് സമീപമാണ് സംഭവം. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്.
കാല്‍മുട്ടിനു പരുക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.