മണ്ണാര്‍ക്കാട് മധ്യവയസ്കനും പേരമകളും സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഇരുവരെയും രക്ഷിച്ച് നാട്ടുകാര്‍
മണ്ണാര്‍ക്കാട് മധ്യവയസ്കനും പേരമകളും സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് അപകടം
By : സ്വന്തം ലേഖകൻ
Update: 2025-06-16 10:48 GMT
പാലക്കാട്: മണ്ണാര്‍ക്കാട് കൈതച്ചിറ മാസ പറമ്പില്‍ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് സ്വദേശികളായ മരയ്ക്കാര്‍ (65), പേരമകള്‍ ഇഷ മറിയം(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരയ്ക്കാറിന്റെ തലക്ക് പരിക്കുണ്ടെങ്കിലും സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പുഴയിലേക്ക് മറിയുകയായരുന്നു. അപകടത്തില്‍ കുട്ടിയും പുഴയില്‍ അകപ്പെട്ടു. ഉടന്‍ തന്നെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.