തീവണ്ടി യാത്രക്കാരില്‍ നിന്നും 25 ലക്ഷം രൂപ കവര്‍ന്ന സംഭവം; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തീവണ്ടി യാത്രക്കാരില്‍ നിന്നും 25 ലക്ഷം രൂപ കവര്‍ന്ന സംഭവം; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
വാളയാര്‍: തീവണ്ടി യാത്രക്കാരായ വ്യാപാരികളെ തട്ടിക്കൊണ്ടു പോയി 25 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ അന്തിക്കാട് അരിമ്പൂര്‍ സ്വദേശി നിധീഷ് (39) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വ്യാപാരികളെ കാറില്‍ കടത്തിക്കൊണ്ടുപോയി പണം കവരുക ആയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശികളായ വ്യാപാരികളെ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി കാറില്‍ കടത്തിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്‍പതംഗ സംഘം 25 ലക്ഷം രൂപ കവര്‍ന്നത്.
വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.