ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍

ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍

Update: 2025-06-23 16:37 GMT

എറണാകുളം: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി കുട്ടപ്പന്‍ ആണ് പൊലീസിന്റെ പിടിയില്‍ ആയത്. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റയാള്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യീ പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ സനുവിന്റെ കൈഞരമ്പ് ആഴത്തില്‍ മുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. ഗുരുതരമായി പരുക്കേറ്റ സനുവിനെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.

കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ തിരുവനന്തപുരം സ്വദേശി കുട്ടപ്പന്‍ പത്തോളം വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

Similar News