ആര്യാടന് ഷൗക്കത്തിന്റെ വിജയാഘോഷത്തിനിടെ ദു:ഖ വാര്‍ത്ത; ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു അന്തരിച്ചു
ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു അന്തരിച്ചു
Update: 2025-06-23 13:00 GMT
നിലമ്പൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു (73) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മരണത്തെത്തുടര്‍ന്നു നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാന്. മരുമക്കള്‍: മുജീബ്, സമീര്‍, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍