നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍

നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്

Update: 2025-06-23 12:46 GMT

നിലമ്പൂര്‍: നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ ജോര്‍ജ്ജിനെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങള്‍ നേര്‍ന്നു. യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരില്‍ നടന്നത് എന്നതാണ് തുടക്കം മുതലുള്ള ബിജെപിയുടെ നിലപാട്. എന്നാലും ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ നല്ല രീതിയില്‍ ബി ജെ പി തെരഞ്ഞെടുപ്പ് മത്സരത്തില്‍ ഭാഗമായി. ഇരുമുന്നണികളുടേയും മുസ്ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ബിജെപിക്ക് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിര്‍ത്തി. ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് കുറയാറുണ്ടെങ്കിലും നിലമ്പൂരില്‍ വോട്ടുകള്‍ വോട്ട് വര്‍ദ്ധിപ്പിക്കാനായത് ബിജെപിയുടെ പ്രചരണത്തിന്റെ വിജയമാണ് ചൂണ്ടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന ആശയവും കോണ്‍ഗ്രസ് സിപിഎം ദേശ വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം തുറന്ന് കാട്ടാന്‍ സാധിച്ചു എന്നുള്ളതുമാണ് ഈ നല്ല പ്രകടനത്തിന് കാരണം.

ലോക്‌സഭയില്‍ കിട്ടിയ വോട്ട് നിലയില്‍ നിന്ന് യുഡിഎഫിന് വലിയ വോട്ട് കുറഞ്ഞിട്ടുണ്ട്. അവരുടെ വോട്ട് പിടിച്ചു നിര്‍ത്തിയത് മുസ്ലിം തീവ്രവാദ സംഘടനകളുട വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ്. അതോടൊപ്പം എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു. എല്‍ഡിഎഫിനാവട്ടെ സിറ്റിങ്ങ് മണ്ഡലം നഷ്ടമാവുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോയി, അപകടകാരികളായ ജമാഅത്ത് ഇസ്ലാമി പോലുള്ളവരെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരുന്നത് കേരളത്തിന്റെ ഭാവിക്ക് തന്നെ അപകടമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതിനെ എതിര്‍ക്കണം.

വോടു ലഭിക്കാനായി ഇരുമുന്നണികളും നിലമ്പൂരില്‍ നടത്തിയ മുസ്ലിം പ്രീണന രാഷ്ട്രീയം വരും നാളുകളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ നിലമ്പൂരിലെ പ്രകടനം പാര്‍ട്ടിയെ സഹായിക്കും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ശക്തമായി ബിജെപി പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു. പ്രീണന രാഷ്ട്രീയം വരും നാളുകളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ നിലമ്പൂരിലെ പ്രകടനം പാര്‍ട്ടിയെ സഹായിക്കും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ശക്തമായി ബിജെപി പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുമെന്നും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് മാറ്റത്തിന്റെ തുടക്കമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവിച്ചു.

Tags:    

Similar News