ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിലെത്തിയത് സഹപാഠികള്‍ക്ക് ഒപ്പം; ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Update: 2025-06-24 17:04 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖില്‍ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു അഖില്‍. ഇതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

പഠനകാലത്ത് ബെംഗളൂരുവിലെ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്നവര്‍ കരിവെള്ളൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ അഖില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: റെജി, അമ്മ: സോഫി. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി.

Similar News