കുമളിയില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടികൂടിയത് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ്
കുമളിയില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-06-26 02:35 GMT
കുമളി: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ അഞ്ച്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കമ്പം വടക്കുപട്ടി സ്വദേശിയായ കുമരേശനാണ് പിടിയിലായത്. തേനി ജില്ലയിലെ ഗൂഡല്ലൂര്‍ നോര്‍ത്ത് പോലീസ് ഗൂഡല്ലൂര്‍-കുമളി റോഡില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവ് കടത്തലില് കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ ഗൂഡല്ലൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് നാലുകിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരും, 22 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരും പോലീസ് പിടിയിലായിരുന്നു.