ഗാന്ധിജി - ഗുരുദേവന്‍ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം തിരുവനന്തപുരത്ത്; 27 ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാനം ചെയ്യും

Update: 2025-06-26 08:30 GMT

തിരുവനന്തപുരം : മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും തമ്മില്‍ 1925-ല്‍ ശിവഗിരിയില്‍ നടന്ന ചരിത്രപ്രസക്തമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ സമ്മേളനം 2025 ജൂണ്‍ 27 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കും. ഗുരുദേവ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ ബ്രഹ്‌മശ്രീ സാന്ദ്രാനന്ദ സ്വാമിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശതാബ്ദി സന്ദേശം നല്‍കും.

ആര്‍ സി രാജീവ് ദാസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. രാജീവ് മേനോന്‍ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍), ഡോ. മനോജന്‍ (ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍), ഡോ. സുരേഷ് പിള്ള (സോഷ്യല്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍) തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. റവ. ഫാദര്‍ സീസര്‍ സി.ജെ, മാന്നാനം സുരേഷ് എന്നിവരും ആശംസകള്‍ അറിയിക്കും. യോഗത്തിന് ജനറല്‍സെക്രട്ടറി ആര്‍.സമ്പത്ത് സ്വാഗതവും ട്രഷറര്‍ സതീഷ് പൂങ്കുളം നന്ദിയും രേഖപ്പെടുത്തും.

രണ്ട് പതിറ്റാണ്ടില്‍ ഏറെയായി ആരോഗ്യരംഗത്ത് മികച്ച സേവനം ഡോ. കെ.കെ.മനോജന്‍ (വൈസ് ചെയര്‍മാന്‍ ഗോകുലം മെഡിക്കല്‍ കോളേജ് ) , ഗുരു ദേവാ സേവാ അവാര്‍ഡിന് തിരഞ്ഞെടുത്ത ഡോ. സുരേഷ് പിള്ള (സോഷ്യല്‍ കെയര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍),ഗുരുദേവാ മാധ്യമ അവാര്‍ഡിന് ആര്‍ റോഷിപാല്‍ (പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് റിപ്പോര്‍ട്ടര്‍ ടിവി,അണ്‍ഫിലിറ്റ് ഡിസൂസ (അമൃത ടിവി റീജിയണല്‍ ബ്യൂറോ ഹെഡ്) കോവളം സതീഷ് കുമാര്‍ ( സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കേരളകൗമുദി) , എന്നിവര്‍ അര്‍ഹരായി. സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനത്തിന് ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണയനെ ആദരിക്കും. ചടങ്ങിന്റെ ഭാഗമായി പ്രധാന്‍മന്ത്രി ആയുഷ്മാന്‍ ഭാരത് ചികിത്സാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News