റെയില്‍വേ പാളത്തിലൂടെ എട്ട് കിലോമീറ്ററോളം കാറോടിച്ചു; കാര്‍ തടഞ്ഞ പോലീസുകാരെ ആക്രമിച്ച് യുവതി
റെയില്‍വേ പാളത്തിലൂടെ എട്ട് കിലോമീറ്ററോളം കാറോടിച്ചു; കാര്‍ തടഞ്ഞ പോലീസുകാരെ ആക്രമിച്ച് യുവതി
By : സ്വന്തം ലേഖകൻ
Update: 2025-06-27 03:30 GMT
ഹൈദരാബാദ്: റെയില്‍വേ പാളത്തിലൂടെ എട്ട് കിലോമീറ്ററോളം കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി. ഇതേത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. മുന്‍പ് ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് അതിക്രമം നടത്തിയത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്സും നിര്‍ത്തിയിടേണ്ടിവന്നു.