കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Update: 2025-07-02 15:04 GMT

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സി ബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്രൈം ബ്രാഞ്ചിനെ കൂടാതെ കേസ് അന്വേഷണിക്കുന്ന ഇഡിയും കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.


സംസ്ഥാന ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 21 കേസുകളില്‍ 11 എണ്ണത്തിലും കുറ്റപത്രം സമര്‍പ്പിച്ചതായും മറ്റ് കേസുകളില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കുറ്റപത്രം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് വിചാരണ കോടതിയില്‍ നടപടികള്‍ തുടരുന്നതിനാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

Similar News