ഉപരാഷ്ട്രപതി എത്തുന്നു; ഗുരുവായൂരില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം; ഏര്‍പ്പെടുത്തിയത് രാവിലെ എട്ട് മുതല്‍ 10 വരെ രണ്ട് മണിക്കൂര്‍ നിയന്ത്രണം
By : സ്വന്തം ലേഖകൻ
Update: 2025-07-04 11:14 GMT
തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച (ജൂലൈ ഏഴ്) ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. രണ്ട് മണിക്കൂര്‍ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.
രാവിലെ എട്ട് മുതല്‍ 10 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നര്‍ റിംഗ് റോഡില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദേശിച്ചു.