അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് സംശയം; ഭാര്യ ആത്മഹത്യ ചെയ്തത് രണ്ട് മാസം മുമ്പ്; ഒറ്റപ്പാലത്തെ മരണങ്ങളിൽ അടിമുടി ദുരൂഹത

Update: 2025-07-04 14:36 GMT

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കിരണിന്റെ ഭാര്യ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്.

രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News