മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു
മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു
കോട്ടയം: നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. നീര്‍നായയുടെ കടിയേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വീട്ടിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീണ് മരിക്കുകയും ആയിരുന്നു.
ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിക്കുകയായിരുന്നു. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കബറടക്കം ഇന്നു 3നു താഴത്തങ്ങാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.മകള്‍: ജാസ്മിന്‍. മരുമകന്‍: മുബാറക്.