ചിരട്ട മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍

ചിരട്ട മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-07-07 03:49 GMT

ബദിയഡുക്ക: ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളത്തെ സ്വകാര്യ ഓയില്‍മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ചാക്ക് ചിരട്ട മോഷ്ടിച്ചവര്‍ പിടിയില്‍. കഴിഞ്ഞമാസം 16-നാണ് മോഷണം നടന്നത്. മില്ലുടമ സക്കരിയ്യയുടെ പരാതിയില്‍ കേസെടുത്ത ബദിയഡുക്ക പോലീസ് കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കാവിലമ്പാറ അരുണിത്തറ സ്വദേശി എ.ടി. അരുണ്‍ (28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ് (25) എന്നിവരാണ് അറസ്റ്റിലായത്. വാഹനങ്ങളില്‍ ചെന്ന് വീടുകളില്‍നിന്നും മറ്റും ചിരട്ട വാങ്ങി കച്ചവടംചെയ്യുന്നവരാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News