കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം. സര്‍വകലാശാല കെട്ടിടങ്ങള്‍, പരീക്ഷഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങളോ സമരമോ, ധര്‍ണയോ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ക്യാമ്പസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നിരവധി സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
സര്‍വകലാശാലകളില്‍ സമരങ്ങള്‍ പാടില്ല എന്ന് ഹൈകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഹൈകോടതിയുടെ നേരത്തെയുള്ള ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ നിരോധനം കൊണ്ടുവന്നത്. നിരോധനം ഏര്‍പ്പെടുത്തിയതായി കാണിച്ച് തേഞ്ഞിപ്പലം എസ്.എച്ച്.ഒ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു.
സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ അതിക്രമസംഭവങ്ങളില്‍ ഒമ്പത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ്, മുനവ്വിര്‍, ശ്രീഹരി, നിഖില്‍ റിയാസ്, ലിനീഷ്, ഹരി രാമന്‍, അനസ് ജോസഫ്, അനന്ദു, അമല്‍ ഷാന്‍ എന്നിവരെയാണ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്റെ നിര്‍ദേശപ്രകാരം സര്‍വകലാശാല രജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്ക് വിധേയരായവര്‍ ഹോസ്റ്റല്‍ താമസം നിര്‍ത്തണമെന്നും ഉത്തരവുണ്ടായിരുന്നു.