നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പെട്ടത് മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും; ആറ് പേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-07-13 13:54 GMT
കോതമംഗലം: അയ്യങ്കാവില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. കോതമംഗലം ഭാഗത്തേക്ക് വന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിലെത്തിയ ഇന്നോവ എതിര്‍ദിശയില്‍ വന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഒരു സ്കൂട്ടറും അപകടത്തില്‍പ്പെട്ടു.