പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതോടെ മര്‍ദനം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേല്‍പ്പിച്ചു: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം
By : സ്വന്തം ലേഖകൻ
Update: 2025-07-14 04:30 GMT
കോഴിക്കോട്: റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. അത്തോളി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അമീനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ മുഹമ്മദ് അമീന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാട്ട് പാടാനും ഡാന്‍സ് ചെയ്യാനും സീനിയര്‍ വിദ്യാര്‍ഥികള്‍ അമീനെ നിര്‍ബന്ധിച്ചു.
പാടാന്‍ അറിയില്ലെന്ന് അമീന് പറഞ്ഞതോടെയാണ് മര്‍ദനം തുടങ്ങിയത്. വിദ്യാര്‍ഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേല്‍പ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുന്‍പാണ് മുഹമ്മദ് അമീന് സ്കൂളില്‍ അഡ്മിഷനെടുത്തത്. റാഗിങ്ങിനിടെ ഇടവഴിയില്‍ വച്ചായിരുന്നു മര്‍ദനമെന്ന് രക്ഷിതാക്കള്‍ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.