പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്ന് മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം

പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്ന് മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Update: 2025-07-15 09:03 GMT

തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ തീരുമാനം. ഉടന്‍ വില കൂട്ടേണ്ടെന്നാണ് മില്‍മ ബോര്‍ഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ മില്‍മ ഭരണസമിതി യോഗം ചേര്‍ന്നത്. തിരുവനന്തപുരം എറണാകുളം മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

കൊഴുപ്പേറിയ പാല്‍ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. 10 രൂപ വര്‍ധിപ്പിച്ചാല്‍ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ വലിയ വര്‍ധനവിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മില്‍മ ബോര്‍ഡ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് പാല്‍ വില ഉടന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

പാലിന് 2019 സെപ്റ്റംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ പാല്‍ വില കൂടുതലാണ്.

Similar News