പയ്യന്നൂര്‍ കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പയ്യന്നൂര്‍ കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

Update: 2025-07-15 17:12 GMT

പയ്യന്നൂര്‍ : കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ ബീരിച്ചേരി പള്ളത്തില്‍ സ്വദേശി പരേതനായ ജാഫറിന്റെ മകന്‍ ആഷിക് (27) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ പ്രവാസി നീതി ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദേശീയപാതയില്‍ കണ്ടോത്ത് വടക്കേ കുളത്തിലാണ് അപകടം നടന്നത്.കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Tags:    

Similar News