ലഹരിക്കടത്ത്: കഴിഞ്ഞ ആറുമാസത്തിനിടെ പോലിസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുക്കള്‍

ലഹരിക്കടത്ത്: കഴിഞ്ഞ ആറുമാസത്തിനിടെ പോലിസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുക്കള്‍

Update: 2025-07-17 01:06 GMT

തിരൂര്‍: ലഹരിക്കടത്ത് കേസുകളില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പോലീസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകള്‍. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളുള്‍പ്പെട്ട തൃശ്ശൂര്‍ പോലീസ് റേഞ്ചിലാണ് ഇത്രയും പ്രതികളുടചെ സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. 2025 ജനുവരി മുതല്‍ ജൂണ്‍വരെ തൃശ്ശൂര്‍ പോലീസ് റേഞ്ചില്‍ മൂന്നുജില്ലകളിലായി പോലീസ് പിടികൂടിയത് 1000 കിലോ കഞ്ചാവാണ്. എംഡിഎംഎ 3729 ഗ്രാമും പിടികൂടി.

മലപ്പുറത്ത് ഒമാന്‍ വഴി പാഴ്‌സലായിവന്ന ഒരുകിലോ എംഡിഎംഎ പിടികൂടിയതും കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ തായ്ലാന്‍ഡില്‍നിന്ന് വന്ന ഒന്‍പതുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതുമാണ് പോലീസിന്റെ പ്രധാന വേട്ട. ഹൈദരാബാദിലെ എംഡിഎംഎ നിര്‍മാണകേന്ദ്രം കണ്ടെത്തി പ്രതിയെ പിടിച്ചതാണ് തൃശ്ശൂരിലെ പ്രധാന വേട്ട. നൈജീരിയന്‍ സംഘവുമായി ചേര്‍ന്ന് മുംബൈ കേന്ദ്രമാക്കി മലയാളി യുവാവും യുവതിയും നടത്തിയ എംഡിഎംഎ, കഞ്ചാവ് വില്‍പ്പന പിടികൂടിയതാണ് പാലക്കാട്ടെ പ്രധാന സംഭവം.

ലഹരിവസ്തു പിടികൂടുന്ന സമയം മുതല്‍ ആറുവര്‍ഷം സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള 2014-ലെ എന്‍ഡിപിഎസ് ആക്ട് ഭേദഗതിപ്രകാരം ഭൂമി, കെട്ടിടങ്ങള്‍, വീട്, വാഹനങ്ങള്‍, മറ്റു വസ്തുവകകള്‍, ബാങ്കിലെ തുക, വിലപിടിപ്പുള്ള മൊബൈല്‍ഫോണുകള്‍ എന്നിവയാണ് 63 പ്രതികളില്‍നിന്ന് കണ്ടുകെട്ടിയത്. അരീക്കോട് സ്റ്റേഷന്‍ പരിധിയില്‍ നിര്‍മാണത്തിലുള്ള വീടും സ്ഥലവും പാലക്കാട് കഞ്ചാവ് വില്‍പ്പനക്കാരിയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയതാണ് ഇതില്‍ പ്രധാനം.

Tags:    

Similar News