വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 15 പവന്‍ തട്ടി: യുവതിയുടെ പരാതിയില്‍ 32കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 15 പവന്‍ തട്ടി: 32കാരന്‍ അറസ്റ്റില്‍

Update: 2025-07-27 02:34 GMT

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയുംചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിന്‍ (32) ആണ് കടുത്തുരുത്തി പോലിസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

തിരുവനന്തപുരത്ത് വെച്ച് പരിചയത്തിലായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുദിവസം ചങ്ങനാശ്ശേരിയിലുള്ള ഹോട്ടലിലെത്തിച്ചും പീഡിപ്പിച്ചു.

പിന്നീട് യുവതിയുടെ നഗ്നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. വീണ്ടും ഭീഷണി തുടര്‍ന്നതോടെ യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Tags:    

Similar News