'കുമാരപിള്ള സാറിന്റെ മനോഭാവത്തില്‍ നിന്നും ഇന്നും സിപിഎം സിപിഎം മാറിയിട്ടില്ല'; പ്രതീകാത്മകമായി കൊലക്കയര്‍ കത്തിച്ചു പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
കൊലക്കയര്‍ കത്തിച്ചു പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
ഓച്ചിറ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ വ്യാജ പ്രചരണങ്ങളിലൂടെ സിപിഎം സൈബര്‍ സംഘം ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം. വ്യാജപ്രചാരണത്തില്‍ സിപിഎമ്മിന്റെയും അടിമ മാധ്യമങ്ങളുടെയും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് വയനകം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കൊലക്കയര്‍ കത്തിച്ചു പ്രതിഷേധിച്ചു.
35 വര്‍ഷക്കാലം മുമ്പത്തെ സന്ദേശം സിനിമയിലെ കുമാരപിള്ള സാറിന്റെ മനോഭാവത്തില്‍ നിന്നും ഇന്നും സിപിഎം പാര്‍ട്ടിക്ക് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും, മരവാഴ ആഭ്യന്തരമന്ത്രിക്ക് ചുണയുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. ഇനിയും ഇത്തരം വ്യാജ പ്രചരണങ്ങളുമായി സിപിഎം ഇറങ്ങിയാല്‍ യൂത്ത് കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ്സ് എ സലാം അഭിപ്രായപ്പെട്ടു. യൂണിറ്റ് ചെയര്‍മാന്‍ ബിച്ചു പാലപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതം കെ.വി.വിഷ്ണുദേവ്, കല്ലൂര്‍ വിഷ്ണു, മുബാറക്ക് എ ആസ്സാദ്, ഷാജര്‍ ഷാ, അമീന്‍, ജുനൈദ്, ഗൗതം,ബിലാല്‍, ഖാലിദ്, അന്‍സില്‍, ദീപു തുടങ്ങിയവര്‍ സംസാരിച്ചു.