പാടത്തെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
പാടത്തെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-07-29 16:47 GMT
പാലക്കാട്: പാടത്തെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്റെ മകന് ഏബല്‍ ആണ് മരിച്ചത്. വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍പ്പെട്ടായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.