മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; ഇടിച്ചത് എട്ടു വാഹനങ്ങളില്‍; വിദ്യാര്‍ഥി ലഹരി ഉപയോഗിച്ചതായി സംശയം

Update: 2025-07-31 17:18 GMT

കോട്ടയം: മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. റോഡിലും ഒട്ടേറെ വാഹനങ്ങളില്‍ കാറിടിച്ചു. പിന്നാലെ കാര്‍ ഓടിച്ച കോളജ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. സിഎംഎസ് കോളജ് വിദ്യാര്‍ഥി ജൂബിന്‍ ജേക്കബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടയം സിഎംഎസ് കോളജ് മുതല്‍ പനമ്പാലം വരെയായിരുന്നു വിദ്യാര്‍ഥിയുടെ അപകടയാത്ര. നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ പനമ്പാലത്ത് വച്ച് റോഡരികില്‍ മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടു കിലോമീറ്ററിനുള്ളില്‍ എട്ടു വാഹനങ്ങളില്‍ കാറിടിച്ചു

Similar News